വാഗമൺ റോഡിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്. തീക്കോയി വേലത്തുശേരിക്കു സമീപമാണ് അപകടം.കുമരകം സ്വദേശികളായ രഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി.അബിജിനി (16), നന്ദന (18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് വാനിലുണ്ടായിരുന്നത്. വാഗമണ്ണിലെത്തിയ സംഘം തിരികെവരുമ്പോഴാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട വാൻ തുമ്പശേരി വളവിലെ തിട്ടയിലിടിച്ചു റോഡിൽ മറിയുകയായിരുന്നു. ധന്യയുടെ ഭർത്താവ്: അനീഷ്. മക്കൾ: അഭിമന്യു, അനാമിക
Read More