ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ ചവുട്ടി നിന്ന പ്ലസ് ടു വിദ്യാര്‍ഥികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കുന്നന്താനം വള്ളമല കാലായില്‍ അഭിലാഷ് കുമാര്‍ (39)ആണ് കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹായി അനീഷ് ഒളിവിലാണ്. ഇരുവരും കുന്നന്താനം ബിഎസ്‌എന്‍എല്‍ എക്‌സ്‌ചേഞ്ചിലെ താല്‍കാലിക ജീവനക്കാരാണ്. ശനിയാഴ്ച രാവിലെ 11.30 ന് കുന്നന്താനം ബി എസ് എന്‍ എല്‍ ഓഫീസിനു മുന്നിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തു നിന്ന കുട്ടികളെയാണ്കുത്തിയത്. കുന്നന്താനം എന്‍.എസ്.എസ് എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ വൈശാഖ്, എല്‍ബിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവിടെ വച്ചിരുന്ന ബൈക്കിന്റെ ഫുട്ട് റെസ്റ്റില്‍ കാല്‍ വച്ചുനിന്ന വൈശാഖിന്റെ അടുക്കലെത്തി അഭിലാഷ് കുമാര്‍ അസഭ്യം വിളിക്കുകയും രണ്ടാം പ്രതി അനീഷ് വൈശാഖിന്റെ കൂട്ടുകാരനായ സുജിത്തിനെ പിടിച്ചുതള്ളുകയും ചെയ്തു. അഭിലാഷ്, വൈശാഖിന്റെ മറ്റൊരു സുഹൃത്തായ എല്‍ബിന്…
Read More