‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾവിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. ‘വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്-ഇക്കോ സെൻസ്’ എന്ന പേരിലുള്ള വാർഷിക സ്കോളർഷിപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്. മാലിന്യ പരിപാലനത്തിൽ നൂതന ചിന്തയും താൽപ്പര്യവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണ്യം വികസിപ്പിക്കൽ, പ്രാദേശിക മാലിന്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ് സ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവയാണ് സ്കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്കാരവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ‘പാഴ് വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 5 മുതൽ…
Read More