സമൂഹത്തില്‍ വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിന വാരാചാരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ശരിയായ ദിശാബോധത്തോടെ സഞ്ചരിച്ചാല്‍ മാത്രമേ സമൂഹത്തില്‍ മുന്നേറാന്‍ കഴിയുകയുള്ളു. തദ്ദേശീയ ജനതയെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി തദ്ദേശീയ ജനതയുടെയും സമൂഹത്തിന്റെയും കൂട്ടായ ശ്രമഫലത്തിലൂടെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനും നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദ്യഭ്യാസത്തെ പറ്റിയുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തി അതിനുള്ള സാഹചര്യവും പശ്ചാത്തലവും ഒരുക്കണം. വിദ്യഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള സേവനങ്ങളും ആനുകൂല്യങ്ങളും തദ്ദേശീയ ജനതയ്ക്ക് നല്‍കുന്നുണ്ട്. ജിജ്ഞാസയുണര്ത്തുന്നതിനൊപ്പം ലക്ഷ്യബോധത്തോടെയുള്ള…
Read More