konnivartha.com : കോന്നി മെഡിക്കല്‍ കോളജ് എന്ന ഹെല്‍ത്ത് ഹബ് പത്തനംതിട്ട ജില്ലയുടെ വികസന മുന്നേറ്റത്തിന്റെ തിലകക്കുറിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാമത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യ-ചികിത്സാ -വിദ്യാഭ്യാസ രംഗത്ത് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 24 ന് മുഖ്യമന്ത്രി അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായി മെഡിക്കല്‍ കോളജിലേക്ക് എത്തുമ്പോള്‍ ദ്രുതഗതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും നിശ്ചയദാര്‍ഢ്യത്തോടെ നിരന്തരം പരിശ്രമിച്ചതിന്റെ ഫലമാണ് കോന്നിയുടെ മണ്ണില്‍ മെഡിക്കല്‍ കോളജ് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.…
Read More