വി കോട്ടയം പള്ളി പരിസരത്ത് സംഘര്‍ഷ സാധ്യത

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം അന്തി ചന്തയ്ക്ക് സമീപം ഉള്ള സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി (St. Mary’s Jacobite Syrian church) ഒരു വിഭാഗം പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ ഉപരോധം തീര്‍ത്തു . കോന്നി വി. കോട്ടയം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിശ്വാസികള്‍ ഇന്ന് പുലര്‍ച്ചയോടെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് യാക്കോബായ സഭാ പ്രതിനിധികളുമായി കോന്നി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി . സഭാ തര്‍ക്കം നില നില്‍ക്കുന്ന സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ സുരക്ഷ ഒരുക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.പിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് യാക്കോബായ…

Read More