ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി

ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി.തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു ആദ്യ ദിനം ദർശനത്തിനായി മല ചവിട്ടിയത്. 7.30 ന് ഉഷപൂജ.പൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുവിവരങ്ങൾ സ്പെഷ്യൽ കമ്മീഷണർ ഉറക്കെ വായിച്ചു.അതിനു ശേഷം ശബരിമല…

Read More