konnivartha.com : വാഴമുട്ടം നാഷ്ണൽ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി. പ്രവേശനോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാട്ടു പാടി കൂട്ട് കൂടാം പരിപാടി ആദ്യമായി സ്കൂളിൽ എത്തിയ പുതു തലമുറയ്ക്ക ഇഷ്ടം പകരുന്ന നിമിഷമായി. പാട്ടുകളും കുട്ടികളുടെ കലാവിരുന്നുമെല്ലാം ചേർന്ന പരിപാടിക്കിടെ മധുരവിതരണവും നടത്തിയായിരുന്നു ആഘോഷം. കുട്ടികൾ ആവശ്യപ്പെട്ട പാട്ടുകൾ പാടി നൽകി ഗായിക പാർവ്വതി ജഗീഷ് കൊച്ചു കൂട്ടുക്കാരെ ഒപ്പം ചേർത്തു. ആദ്യമായി സ്ക്കൂളിൽ എത്തിയവർ നൃത്തം ചെയ്യാനായി സ്റ്റേജിൽ കയറിയതോടെ ഒപ്പം എത്തിയ രക്ഷിതാക്കൾക്കും ഇത് ആനന്ദ കാഴ്ചകൾ പകർന്നു. രാവിലെ പത്തിനു തുടങ്ങിയ ആഘോഷ പരിപാടികൾ ഒന്നിന് ആണ് സമാപിച്ചത്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സോജി പി ജോൺ അധ്യക്ഷത വഹിച്ച യോഗം കെയു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പാർവ്വതി ജഗീഷ് മുഖ്യാതിഥി…
Read More