വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരം:ദേവിക സുരേഷിന് ഒന്നാം സ്ഥാനം

  konnivartha.com: പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില്‍ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷ് ഒന്നാംസ്ഥാനവും കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജന്‍ രണ്ടാം സ്ഥാനവും നേടി. ജൂലൈ 18ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇരുവരും യോഗ്യത നേടി. എല്‍പി വിഭാഗം ചിത്രരചനാമത്സരത്തില്‍ മഞ്ഞനിക്കര ഗവ. എല്‍പി സ്‌കൂളിലെ നിരഞ്ജന. പി. അനീഷ് ഒന്നാം സ്ഥാനവും. ചൂരക്കോട് എല്‍പി സ്‌കൂളിലെ ജെ.വി. ദേവിക രണ്ടാം സ്ഥാനവും വള്ളിക്കോട് ഗവ. എല്‍പി സ്‌കൂളിലെ അനാമിക കാര്‍ത്തിക് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ വിതരണം ചെയ്തു. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, ക്വിസ് മാസ്റ്റര്‍ റൂബി ടീച്ചര്‍, വായന…

Read More

വായിച്ചു വളരുക ജില്ലാതല ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി

പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്കായി വായിച്ചു വളരുക ക്വിസ് മത്സരവും ലോവര്‍ പ്രൈമറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും പത്തനംതിട്ട കാത്തലിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി.   ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കാത്തലിക് എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മനാഫ് അധ്യക്ഷത വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.   പിഎന്‍ പണിക്കര്‍ അനുസ്മരണം കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എസ്. അഭിഷേകും ദേവിക സുരേഷും വായന അനുഭവം പങ്കുവച്ചു. പിഎന്‍ പണിക്കര്‍ ഫൗണ്ടേന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, പത്തനംതിട്ട എഇഒ…

Read More