വാന്‍ ഹായ് കപ്പലപകടത്തെത്തുടര്‍ന്ന് കേരളത്തിന്റെ തീരമേഖലയില്‍ വ്യാപകമായി എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ(ഇന്‍കോയ്സ്) മുന്നറിയിപ്പ്.കടലിലേക്കുവീണ കണ്ടെയ്നറുകള്‍ കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രം അറിയിച്ചു. എംവി വാന്‍ ഹായ് 503 ചെറിയ ചരക്കുകപ്പലാണ്. വലിയ ചരക്കുകപ്പലുകള്‍ വലിയ തുറമുഖങ്ങളില്‍ ഇറക്കുന്ന കണ്ടെയ്നറുകളെ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുകയാണ് ഇത്തരം ചെറുചരക്കുകപ്പലുകള്‍ (ഫീഡര്‍ മെര്‍ക്കന്റൈല്‍ വെസലുകള്‍) ചെയ്യുന്നത്.കൊളംബോ (ശ്രീലങ്ക), നവ ഷേവ (മുംബൈ), പോര്‍ട്ട് ക്ളാങ് (മലേഷ്യ), സിങ്കപ്പൂര്‍, ഖൗസിയുങ് (തയ്വാന്), ഹോങ് കോങ്, ഷെയ്ഖോ (ചൈന), സിങ്കപ്പൂര്‍ എന്നതാണ് വാന്‍ ഹായ് 503-ന്റെ യാത്രാ റൂട്ട്.തിങ്കളാഴ്ചത്തെ കപ്പലപകടത്തിന് കാരണം തീപിടിച്ചതാണെന്നും 50 കണ്ടെയ്നര്‍ കടലില്‍ വീണെന്നുമാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട 18 ജീവനക്കാരെ മംഗളൂരുവിലെത്തിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൈനക്കാരായ…
Read More