konnivartha.com/ പത്തനംതിട്ട : അടൂരിലെ പ്രമുഖ വസ്ത്രവ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച്മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ മൂന്ന് പേരെ അടൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഉത്തർപ്രദേശ് ആഗ്ര ജില്ലയിൽ, കുബേർപ്പൂർ തെഹസിൽദാർ സിംഗിന്റെ മകൻ രാഹുൽ സിംഗ്( 29), ഉത്തർപ്രദേശ് ഈറ്റ ജില്ലയിൽ ജലേസർ രാജകുമാറിന്റെ മകൻ അങ്കൂർ(29), രാഹുൽ സിംഗിന്റെ സഹോദരൻ ഓം പ്രകാശ്(51) എന്നിവരെയാണ് ദിവസങ്ങൾ നീണ്ട ഊർജ്ജിതമായ അന്വേഷത്തിനൊടുവിൽ ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാഹുൽ സിംഗ് കൊല്ലത്തെ ഒരു ഹോട്ടലിൽ മുമ്പ് കുറച്ചുനാൾ ജോലി നോക്കിയിട്ടുണ്ട്. അടൂർ ടൗണിലെ കരിക്കനേത്ത് സിൽക്ക് ഗലേറിയ എന്ന വസ്ത്ര വ്യാപാരശാലയിൽ കഴിഞ്ഞമാസം പതിനെട്ടിന് രാത്രിക്കും പത്തൊമ്പതിന് പുലർച്ചക്കുമിടയിലാണ്…
Read More