കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട്: വള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു konnivartha.com; :അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വള്ളിക്കോട് പഞ്ചായത്തിൽ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഉദ്ഘാടനങ്ങൾ നിർവഹിച്ചത്.നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. പോസ്റ്റ് ഓഫീസ് – കാവിന്റയ്യത്ത് പടി പത്തുലക്ഷം കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം സ്മാർട്ട് അങ്കണവാടി കുടമുക്ക് 27 ലക്ഷം കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി 5 ലക്ഷം വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം…
Read Moreടാഗ്: വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ
വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ
konnivartha.com : കോന്നി നിയോജക മണ്ഡലത്തിൽ വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കുവാനായി 256700/- രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകൾ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വർധിപ്പിക്കുക, മൂല്യ വർദ്ധനവിലൂടെ കർഷകനു അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേര ഗ്രാമം. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉദ്പാധിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അത് വഴി കേര കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പിലാക്കുവാൻ പഞ്ചായത്ത് – കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.
Read More