വയനാട്ടിലേക്ക് ചരിത്ര ദൗത്യവുമായി ഫോമാ; 10 വീടുകൾ നിര്‍മ്മിച്ചു നൽകും

  konnivartha.com: വയനാട് ദുരന്തത്തിനിരയാവർക്കായി കുറഞ്ഞത് 10 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ ഫോമാ ഔദ്യോഗികമായി തീരുമാനിച്ചു. വീടുകൾ ഫോമാ നേരിട്ട് നിർമ്മിക്കും. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.ഈ പ്രോജക്ടിനായി ഗോ ഫണ്ട്  വഴി ധനശേഖരണവും ആരംഭിച്ചു. തങ്ങളുടെ രണ്ടു വർഷത്തെ പ്രവർത്തന കാലത്തെ ഏറ്റവും മഹത്തായ ദൗത്യമാണിതെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു. മുൻപ് രണ്ട് ഫോമാ വില്ലേജ് പ്രോജക്ടുകൾ പ്രാവർത്തികമാക്കിയ അനുഭവം ഉള്ളതിനാലാണ് സംഘടന നേരിട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. 2018 ലെ പ്രളയത്തിന് ശേഷം അറുപതോളം വീടുകൾ സംഘടന നിർമ്മിച്ച് നൽകി.വ്യക്തികൾക്കും സംഘടനകൾക്കും അവരുടെ പേരിൽ വീടുകൾ സ്പോൺസർ ചെയ്യാം. നിർമ്മാണം ഫോമായുടെ നേതൃത്വത്തിൽ നിർവഹിക്കും. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ടകാനയിൽ നടക്കുന്ന കൺവൻഷൻ അഭൂത പൂർവമായ ജനപിന്തുണ മൂലം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രസിഡന്റ് ജേക്കബ്…

Read More