വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡൽ ഓഫീസർമാരാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇപ്പോൾ സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചത്. നോർത്തേൺ സർക്കിളിന് കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്പോട്ടുകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്. ഈസ്റ്റേൺ സർക്കിളിന് കീഴിൽ നിലമ്പൂർ നോർത്ത് ഡിവിഷനിലെ ഇടക്കോട്, മണ്ണാർക്കാട് ഡിവിഷനിലെ പുതൂർ പ്രദേശം, പാലക്കാട് ഡിവിഷനിലെ വാളയാർ എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ. സെൻട്രൽ സർക്കിളിന് കീഴിൽ തൃശൂർ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ…
Read More