konnivartha.com: കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാർ എം എല്‍ എ . ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടിൽ എത്തുന്നത് ധാരാളം കുട്ടികളാണ് അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. 5 സുരക്ഷാ ഉദ്യോഗസ്ഥർക്കായിരുന്നു ആ സമയത്ത് ചുമതലയുണ്ടായിരുന്നത് അതിൽ ഒരാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.വനംമന്ത്രി എ കെ ശശീന്ദ്രൻ സംഭവത്തിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കർശനമായ പരിശോധനകൾ ഉണ്ടാകേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നി ആനക്കൂട്ടിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. നടത്തിപ്പുകാരുടെ വീഴ്ച മൂലം…
Read More