ലൈഫ് മിഷന്‍ വീടിന്റെ താക്കോല്‍ കൈമാറി

  നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഗുണഭോക്താവായ ഗീതാ ഗണേശന് നല്‍കി നിര്‍വഹിച്ചു. പഞ്ചായത്ത് ലൈഫ്മിഷന്‍ പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിച്ചു ജൂണില്‍ പൂര്‍ത്തിയാക്കി. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ടി പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍. എസ്.ഗിരീഷ്‌കുമാര്‍ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെ. പ്രീതിമോള്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഫിലിപ്പ്, അംഗങ്ങളായ തോമസ് ബേബി,  വിഞ്ജു എലിസബത്ത് സേവ്യര്‍, ടി.എസ്.സന്ധ്യാമോള്‍, പി. വൈശാഖ്, ശ്യാം…

Read More