konnivartha.com : സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും മനുഷ്യശൃംഖല തീർക്കുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിന് എതിരായ ജനകീയ യുദ്ധമാണ് ഒക്ടോബർ രണ്ട് മുതൽ ആരംഭിച്ചിട്ടുള്ളത്. വലിയ പിന്തുണയും സ്വീകാര്യതയുമാണ് ഈ പരിപാടിക്ക് ലഭിച്ചിട്ടുള്ളത്. സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയിൽ മുഴുവൻ ജനവിഭാഗവും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭ്യർഥിച്ചു. നവംബർ ഒന്നിന് ഉച്ച കഴിഞ്ഞ് 2.30 ന് അടൂർ യു ഐ ടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അടൂർ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത്. അടൂർ നഗര പ്രദേശങ്ങളിലെ മുഴുവൻ സ്കൂളുകളും,…
Read More