ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷം

  ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മേയർ സാദിഖ് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു. നഗരത്തിൽ 30 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കൊവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നിലവിൽ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും മേയർ പറഞ്ഞു.

Read More