ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക നടപടി മാത്രമായിരുന്നില്ലെന്നും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്നും ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബ്രഹ്മോസ് സംയോജന – പരീക്ഷണകേന്ദ്രം വെര്‍ച്വലായി ഉദ്ഘാടനം ചെയ്യവെ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ മണ്ണില്‍ ഇന്ത്യാ വിരുദ്ധരുടെയും ഭീകരസംഘടനകളുടെയും കൈകളാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരപരാധികളായ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയ ഇന്ത്യന്‍ സായുധ സേനയുടെ കഴിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ ഇച്ഛാശക്തിയുടെയും പ്രകടനമായാണ് അദ്ദേഹം ദൗത്യത്തെ വിശേഷിപ്പിച്ചത്. ഭീകരതയ്ക്കെതിരെ ഇന്ത്യ നടപടിയെടുക്കുമ്പോള്‍ അതിർത്തിമേഖല പോലും ഭീകരര്‍ക്കും അവരുടെ യജമാനർക്കും സുരക്ഷിതമല്ലെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് രാജ്യരക്ഷാമന്ത്രി പറഞ്ഞു. ഉറി സംഭവത്തിന് ശേഷമുണ്ടായ സർജിക്കൽ സ്ട്രൈക്കിലൂടെയും പുൽവാമ ആക്രമണത്തിന് ശേഷം നടത്തിയ വ്യോമാക്രമണങ്ങളിലൂടെയും പഹൽഗാം ആക്രമണത്തിന് ശേഷം ഇപ്പോൾ പലതവണ നടത്തിയ തിരിച്ചടികളിലൂടെയും സ്വന്തം മണ്ണിൽ ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യക്ക് എന്തുചെയ്യാനാവുമെന്ന് ലോകം കണ്ടു. ഭീകരതയ്ക്കെതിരെ…
Read More