konnivartha.com: ഇന്ത്യ ഗവൺമെൻറ് ആരംഭിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാ(RAA)ന്റെ ഭാഗമായി റാന്നി ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർക്ക് ബി. ആർ .സിയിൽ പരിശീലനം നൽകി.സ്കൂൾ കുട്ടികളിൽ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിന് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ . റാന്നി ബിആർസിയിൽ നടന്ന അധ്യാപക പരിശീലനം ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു.റിസോഴ്സ് പേഴ്സൺസ് ആയ എഫ് അജിനി, സൈജു സക്കറിയ, റോബി റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.ചെറുപ്പം മുതലുള്ള പഠനവും പ്രശ്ന പരിഹരണ ശേഷിയും ശാസ്ത്രീയ ചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം .പരിശീലനാനന്തരം സയൻസ് ഫെസ്റ്റ്, ശാസ്ത്ര ക്വിസ് ,സയൻസ് കിറ്റ്, ശാസ്ത്ര പാർക്ക് നവീകരണം ശാസ്ത്ര പഠനയാത്ര, ശാസ്ത്ര പ്രോജക്ടുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. പ്രവർത്തനാധിഷ്ഠിത ക്ലാസ് റൂം പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം പഴവങ്ങാട്…
Read More