konnivartha.com: റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്. 1964ൽ ആരംഭിച്ച റാന്നിസെന്റ് തോമസ് കോളേജ് ആയിരങ്ങൾക്ക് അക്ഷര വെളിച്ചമേകിയിട്ട് 2024 ൽ 60 വർഷം തികയുകയാണ്. 2024 ജൂലൈ 13നാണ് കലാലയ തിരുമുറ്റത്ത് ജൂബിലി ഓർമ്മ തുറക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൂർവ്വ വിദ്യാർത്ഥികൾ എത്തുന്നത്. പരിപാടിയുടെ വിജയത്തിനായി ഗ്ലോബൽ അലൂമിനി സൂം മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നു. ജൂലൈ 4 മുതൽ വിവിധ ദിവസങ്ങളിലായി മൂന്ന് മീറ്റിംഗുകളാണ് വിദേശ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് റാന്നിയുടെ നട്ടെല്ലായ സെൻറ് തോമസ് കോളേജിന്റെ ജൂബിലി ആഘോഷം നാടിന്റെ ആഘോഷമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് അധ്യാപക-അനധ്യാപക- വിദ്യാർത്ഥി – പൂർവ്വ വിദ്യാർത്ഥി സംഘങ്ങൾ . ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂംമീറ്റ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 8 ന്…
Read More