റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റവന്യു ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സുതാര്യതയോടെയും വേഗതയോടും പ്രശ്‌നങ്ങളെ നേരിടാനും സാധാരണക്കാരുടെ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാനും രേഖകള്‍ നഷ്ടപ്പെടാതിരിക്കാനും സാധിക്കും. സാധാരണക്കാരന് ഓണ്‍ലൈന്‍ സേവനം ലഭിക്കുന്നതിന് മെയ് മാസം മുതല്‍ റവന്യു ഇ സാക്ഷരത കാമ്പയിന്‍ ആരംഭിക്കും. ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും റവന്യു സേവനങ്ങള്‍ മൊബൈലിലൂടെ പ്രാപ്തമാക്കുന്നതാണ് കാമ്പയിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ്…
Read More