konnivartha.com : ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജൂലൈയിലെ പ്രവേശനത്തില്പള്ള പരീക്ഷ, തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ 2022 ഡിസംബർ മൂന്നിന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.07.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ 7-ാം ക്ലാസിൽ പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/07/2010-ന് മുൻപോ 01/01/2012-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. (അതായത് 01/07/2023-ൽ അഡ്മിഷൻ സമയത്ത് 111/2 വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയുമാണ്…
Read More