രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍ക്ക്

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്.പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകന്‍.എ, (റിട്ട.), അരുണ്‍ കുമാര്‍.എസ്, ഇന്‍സ്പെക്ടര്‍ സജി കുമാര്‍.ബി, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍, സബ് ഇന്‍സ്പെക്ടര്‍ സിന്ധു പി.വി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, സതീശന്‍. എം എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്. യോഗേഷ് ഗുപ്ത നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറാണ്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ ജോലിചെയ്തു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എസ്.പിയായും…

Read More