കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംയുക്ത സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കുന്നതിനായി കൊല്ലത്തേക്കു തിരിച്ച രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എയർ വൈസ് മാർഷൽ എസ്.കെ. വിധാതെ, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്നു യാത്രയാക്കി. അമൃതാനന്ദമയീ മഠം സന്ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്കു മടങ്ങിയെത്തുന്ന രാഷ്ട്രപതി രാവിലെ 11.45നു കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരിന്റെ പൗര സ്വീകരണത്തിൽ പങ്കെടുക്കും. കടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചു…
Read More