രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കമായി

  കക്ഷിഭേദമില്ലാതെ നാട്ടിലെ മഹാഭൂരിഭാഗവും വികസനം ആഗ്രഹിക്കുന്നു-മുഖ്യമന്ത്രി konnivartha.com : നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലീസ് മൈതാനിയിൽ നിറഞ്ഞ സദസ്സിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന വീഡിയോകളുടെ ഡിജിറ്റൽ സ്വിച്ച് ഓണിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏപ്രിൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജനങ്ങൾ നൽകിയ ഈ പിന്തുണ, ധൈര്യമായി മുന്നോട്ടുപോകാൻ സർക്കാറിനുള്ള സന്ദേശമാണെന്ന് വൻ ജനാവലിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. സർവതല സ്പർശിയായ, സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത. വികസന സ്പർശമേൽക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാവാൻ പാടില്ല.   വികസന വിഷയത്തിൽ എന്തിനാണ് നാടിന്റെ താൽപര്യത്തിന് എതിര് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിൽവർ…

Read More