രണ്ടാം ജി20 എംപവർ യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി

konnivartha.com :‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമതു ജി-20 എംപവർ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ദ്വിദിന എംപവർ യോഗം കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ഡോ. മുജ്ഞ്‌പര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സംരംഭകത്വവും നേതൃത്വവും പരിപോഷിപ്പിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിനായി മാർഗനിർദേശം, ശേഷി വർധിപ്പിക്കൽ, ധനസഹായം എന്നിവയ്ക്കുള്ള മാർഗങ്ങൾ ഒരുക്കണം. സംരംഭകത്വം, സ്റ്റെം വിദ്യാഭ്യാസം, താഴേത്തട്ടിലുള്ള സ്ത്രീകളുടെ നേതൃത്വം എന്നിവയിൽ ഊന്നൽ നൽകി സ്ത്രീകൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ശ്രദ്ധാകേന്ദ്രമായ മേഖലകളിലൊന്ന് വനിതാ സംരംഭകത്വമാണ്. ലിംഗസമത്വവും സാമ്പത്തിക വളർച്ചയും കൈവരിക്കുന്നതിന് ഇതിനാണ് ഇന്ത്യ പ്രാധാന്യമേകുന്നത്. 230 ദശലക്ഷത്തിലധികം സ്ത്രീകൾ വ്യാവസായിക വായ്പകളുടെ പ്രയോജനം നേടി. താഴെത്തട്ടിൽ സംരംഭകത്വ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ മേഖലയിൽ ഇന്ത്യ ഇതിനകം ഗണ്യമായ മുന്നേറ്റം നടത്തി.…

Read More