konnivartha.com: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് പത്തനംതിട്ട ചിറ്റാർ സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ രജി തോപ്പിൽ അർഹനായി. മാധ്യമ രംഗത്തേയും, സാമൂഹിക സാംസ്കാരിക മേഖലകളിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മാധ്യമ രംഗത്തെ മുൻകാല പ്രവർത്തനത്തിന് രജി തോപ്പിലിന് പുരസ്കാരം. വനമേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ ദുരിതം നിറഞ്ഞ ജീവിത കാഴ്ചകളും, ടൂറിസം മേഖലയിലെ വിവിധ സ്റ്റോറികളും,മലയോര മേഖലകളിൽ വന്യമൃഗ ശല്ല്യംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ കണ്ണീർ കഥകളുമെല്ലാം നിരവധി തവണയാണ് രജി തോപ്പിൽ വാർത്തയാക്കിയത്. ഈ മേഖലയിലെ മാധ്യമ രംഗത്തെ മുൻകാല പ്രവർത്തനത്തിനാണ് കേരള ജേർണലിസ്റ്റ് യൂണിയൻ മുൻ പത്തനംതിട്ട ജില്ലാ ട്രഷററും സംസ്ഥാന ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് എക്സിക്യുട്ടീവ് അംഗവുമായ രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിക്കുന്നത്.വിവിധ മാധ്യമങ്ങളില്‍ 15 വർഷം റിപ്പോർട്ടറായി പ്രവർത്തിച്ചു.…
Read More