യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി

  കോന്നി വാര്‍ത്ത : കോന്നി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന ഓമനക്കുട്ടന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചും,സിപിഐഎം എം പാർട്ടി നേതൃത്വത്തിനുള്ള പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം പോലീസ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുവരാൻ യൂത്ത് കോൺഗ്രസ് നിർബന്ധമാകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ റോജി എബ്രഹാം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡണ്ട് ജോയൽ മാത്യു മുക്കരണത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിനു അറപ്പുരയിൽ, മോനിഷ് മുട്ടുമണ്ണിൽ,…

Read More