konnivartha.com : കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2022-23 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. കെ. സാനു മാസ്റ്ററാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഫലപ്രഖ്യാപനം നടത്തിയത് .വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്യുന്ന യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.കലാ സാംസ്‌കാരിക മേഖലയില്‍ ചലച്ചിത്രനടന്‍ ആസിഫ് അലി അവാര്‍ഡിനര്‍ഹനായി.അഭിനയത്തികവോടെ വിഭിന്നങ്ങളായ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഭിനയിച്ച് ഫലിപ്പിച്ച് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ യുവനടനായി പരിഗണിച്ചാണ് അവാര്‍ഡിനായി നിശ്ചയിച്ചത്. ഇന്ത്യന്‍ കായിക ഭൂപടത്തില്‍ കേരളത്തിന്റെ സംഭാവനയായി ജ്വലിച്ചുയര്‍ന്ന ഒളിമ്പ്യന്‍ പി.…
Read More