യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എല്ലാ പ്രതികളെയും പോലീസ് പിടികൂടി

  konnivartha.com/ പത്തനംതിട്ട : കുറിയന്നൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന്, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എല്ലാ പ്രതികളെയും കോയിപ്രം പോലീസ് പിടികൂടി. അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പിടികിട്ടാനുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി അയിരൂർ തടിയൂർ കാണതാട്ടത്ത് വീട്ടിൽ പ്രസാദിന്റെ മകൻ അഖിൽ പ്രസാദ് 28, നാലാം പ്രതി അയിരൂർ വെള്ളിയറ പ്ലാച്ചേരി  വീട്ടിൽ ചന്ദ്രന്റെ മകൻ രാം കുമാർ പി ചന്ദ്രൻ (29), അഞ്ചാം പ്രതി തടിയൂർ ഇടത്രാമൺ കിഴക്കേപള്ളിയിൽ വീട്ടിൽ സുനിലിന്റെ മകൻ സുനീഷ് പി സുനിൽ (31) എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.   ഞായർ രാത്രി മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോയ കോയിപ്രം പുല്ലാട് കൊണ്ടൂർ വീട്ടിൽ നൈജിൽ കെ ജോണിനെതിരെയാണ് വധശ്രമം ഉണ്ടായത്. വഴിയരികിൽ…

Read More