യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

  konnivartha.com/ പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ജനത യുവമോർച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്നുമാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. ഇന്ത്യ – ബംഗ്ലാദേശ് വിമോചന സമരവേളയിൽ പാകിസ്ഥാൻ സൈന്യത്താൽ ബന്ധിയാക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ച വിമുക്ത സൈനികനായ ശിവൻ കുട്ടി യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് നിതിൻ എസ് ശിവയ്ക്ക് ദീപശിഖ കൈമാറി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി ശ്യാം കൃഷ്ണൻ കാർഗിൽ വിജയ് ദിവസ് സന്ദേശം നൽകി. ശേഷം നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ദീപശിഖ പ്രയാണം പത്തനംതിട്ട നഗരം ചുറ്റി ബിജെപി പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിൽ അവസാനിച്ചു. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു യുവമോർച്ച പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി അഖിൽ വർഗീസ്,വൈസ് പ്രസിഡന്റ് അമൽ…

Read More