തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ജോബി ജോര്‍ജ് (35) ആണ് പിടിയിലായത്. വടകര കണ്ണൂക്കര സ്വദേശി അസ്മിന (40) യെ ആണ് മൂന്നുമുക്കിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് നിന്നുമാണ് പ്രതിയെ പോലിസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്നാണ് ജോബിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ബസ് സ്റ്റാന്‍ഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടര്‍ന്ന് കായംകുളത്ത് എത്തി കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാള്‍ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. പിന്നാലെ പോലിസ് സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. വടകര സ്വദേശി അസ്മിനയും ജോബിയും തമ്മില്‍ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പോലിസ് പറയുന്നു. അസ്മിന രണ്ടുകുട്ടികളുടെ അമ്മയാണ്. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ…
Read More