konnivartha.com : ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നകാലായിൽ സുരേന്ദ്രന്റെ മകൾ സൂര്യ സുരേന്ദ്ര(25)ന്റെ ഭർത്താവ് പേക്കാവുങ്കൽ നാരായണന്റെ മകൻ വിഷ്ണു (29) വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തി. ഞായർ പകൽ മൂന്ന് മണിയോടെയാണ് ഭർത്താവുമൊത്ത് താമസിക്കുന്ന പേക്കാവുങ്കൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കാണപ്പെട്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അന്ന് വൈകിട്ടുതന്നെ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ അനൂപിന്റെbനേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഈവർഷം മേയ് എട്ടിന് കോയിപ്രം പുരയിടത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംഭവസ്ഥലത്ത് പോലീസ് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തുകയുണ്ടായി. പിറ്റേന്ന്, തിരുവല്ല തഹസീൽദാർ ജോൺ വർഗീസ്…
Read More