യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചസംഭവം :ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട :ബധിരയും മൂകയുമായ യുവതിയും 3 വയസ്സുള്ള മകളും ഭർതൃ വീട്ടിൽ തീപൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, തുടർന്ന്  ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥൻ (36) ആണ് ഇന്നലെ (31.05.2022) രാത്രി അറസ്റ്റിലായത്. കഴിഞ്ഞ മാസം ആറിന് രാത്രിയാണ് യുവതിയേയും മകളെയും പൊള്ളലേറ്റനിലയിൽ ഭർത്താവിന്റെ വീട്ടിൽ കാണപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെടുകയായിരുന്നു. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസ്, ഡി ഐ ജി ആർ നിശാന്തിനി IPS ഇടപെട്ട് പ്രത്യേകം താല്പര്യമെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി പ്രതികളെ ഉടനടി പിടികൂടാൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS, ന് നിർദേശം നൽകിയിരുന്നു. അതനുസരിച്ച് ജില്ലാ പോലീസ് മേധാവി,പത്തനംതിട്ട ഡി വൈ എസ് പിയെ കേസിന്റെ…

Read More