konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന 303, 304, 305 -മത്തെയും വീടുകള്‍ ചിക്കാഗോയിലെ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിലെ സുനിൽ ഐസ്സക്കിന്റെ സഹായത്താൽ മച്ചിപ്ലാവ് സുജി, മേരി പ്രിയ, സിസി സുനിൽ എന്നീ കുടുംബഗങ്ങൾക്കായി ആയി നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും, ഉദ്ഘാടനവും ഓക്കലോൺ സെൻമേരിസ് ഓർത്തഡോക്സ് ചര്‍ച്ച് അംഗമായ പി .ഓ. ഫിലിപ്പും ,ഫിലോമിന ഫിലിപ്പും ചേർന്ന് നിർവഹിച്ചു. മച്ചിപ്ലാവ് മുതലാറ്റുവിഴ വിധവയായ സുജി ആൻറണിയും രണ്ട് പെൺമക്കളും, കുന്നുംപറമ്പിൽ വിധവയായ മേരിപ്രിയയും കുടുംബവും, തെക്കേ വലിയ പറമ്പിൽ സിസി സുനിലിനും കുടുംബവും വീടോ സ്ഥലമോ ഇല്ലാതെ മറ്റുള്ളവരുടെ കാരുണ്യത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത് . ഇവരുടെ അവസ്ഥ കണ്ട് സാബു പി ഐ മച്ചി പ്ലാവിൽ നാല് സെൻറ് ഭൂമി വീതം നൽകുകയും…
Read More