സാന്ത്വന സ്പര്‍ശം അദാലത്ത്; മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ അദാലത്തില്‍ ആകെ ലഭിച്ചത് 7593 പരാതികള്‍. അദാലത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 74,18,000 രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി ലഭിച്ച പരാതിയില്‍ 4914 പരാതികള്‍ പരിഹരിച്ചു. ചില പരാതികള്‍ നയപരമായും ചട്ടത്തില്‍ മാറ്റം വരുത്തി ചെയ്യേണ്ട പരാതികളുമാണ്. അങ്ങനെയുള്ള 2679 പരാതികള്‍ ബാക്കിയുണ്ട്. ഇവയും പരിഗണിക്കും. വ്യക്തമായ രേഖകള്‍ ഇല്ലാതെ വന്ന പരാതികളില്‍ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്കും പരിഹരിക്കും. മൂന്നു ദിവസങ്ങളിലായി ജില്ലയിലെ ആറു താലൂക്കുകളിലെ 60 പട്ടയങ്ങളും 351 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. കോഴഞ്ചേരി താലൂക്കില്‍ 41, അടൂര്‍ താലൂക്കില്‍…
Read More