മൂന്നാം ഘട്ട കോവിഡ് വാക്സിനേഷന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കും, 45-59 വയസ് പ്രായ പരിധിയിലുള്ള ഗുരുതര രോഗബാധിതര്‍ക്കും കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചു. നിലവില്‍ 63 സര്‍ക്കാര്‍ ആശുപത്രികളും 12 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 75 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍, മൗണ്ട്സിയോണ്‍ മെഡിക്കല്‍ കോളജ് ചായലോട്, പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല, സിഎം ഹോസ്പിറ്റല്‍ പന്തളം, സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ പരുമല, മാലക്കര ഹോസ്പിറ്റല്‍, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല, എംജിഎം മുത്തൂറ്റ് ഹോസ്പിറ്റല്‍ പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി, ഹോളിക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കുളനട, തിരുവല്ല മെഡിക്കല്‍ മിഷന്‍ എന്നീ സ്വകാര്യ ആശുപത്രികളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി വാക്സിന്‍ എടുക്കാം. www.cowin.gov.in എന്ന…

Read More