ഭാവി-സജ്ജമായ വിദ്യാഭ്യാസത്തിൻ്റെ അവശ്യ ഘടകങ്ങളായി നിർമിതബുദ്ധിയും കമ്പ്യൂട്ടേഷണൽ ചിന്താഗതിയും (എ.ഐ-സി.ടി) വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ആവർത്തിച്ച് സ്ഥിരീകരിച്ചു. 2023- ലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ (എൻ.സി.എഫ് എസ്.ഇ) വിശാലമായ പരിധിയിൽ, ഒരു കൂടിയാലോചനാ പ്രക്രിയയിലൂടെ അർത്ഥവത്തായതും ഉൾച്ചേർക്കുന്നതുമായ ഒരു പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമൊപ്പം സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കെ.വി.എസ്, എൻ.വി.എസ് തുടങ്ങിയ സ്ഥാപനങ്ങളെ വകുപ്പ് പിന്തുണയ്ക്കുന്നു. നിർമിതബുദ്ധിയും കമ്പ്യൂട്ടേഷണൽ ചിന്താഗതി (എ.ഐ -സി.ടി)യും പഠനം, ചിന്ത, അദ്ധ്യാപനം എന്നീ ആശയങ്ങളെ ശക്തിപ്പെടുത്തുകയും ‘പൊതുജന നന്മയ്ക്കായി എ.ഐ’ എന്ന ആശയത്തിലേക്ക് ക്രമേണ വികസിക്കുകയും ചെയ്യും. മൂന്നാം ക്ലാസ്സ് മുതൽ ആരംഭിക്കുന്ന അടിസ്ഥാന ഘട്ടം മുതൽക്ക് തന്നെ സാങ്കേതികവിദ്യ ജൈവികമായി ഉൾച്ചേർത്തിരിക്കുന്നതിനാൽ, സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് എ.ഐയുടെ ധാർമ്മിക ഉപയോഗത്തിലേക്കുള്ള ഒരു നവ നിർണായക…
Read More