മുതലപ്പൊഴി തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് അംഗീകാരം

  konnivartha.com: തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. കേരളത്തിന്റെ വിഹിതം 70.80 കോടി രൂപയാണ്. മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൻ്റെ വിപുലീകരണത്തോടു കൂടി 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കുമതി സാധ്യമാകും. ഈ പദ്ധതിയിലൂടെ ഏകദേശം 10,000പരം ആളുകൾക്ക് നേരിട്ടും അത്രത്തോളം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. പദ്ധതിയിൽ ജല കരസൗകര്യ വികസനം ഉൾപ്പെടുന്നു. ഇതിൽ 164 കോടി രൂപ ചിലവഴിച്ച്…

Read More