മുഖം മിനുക്കി വല്ലന ആരോഗ്യകേന്ദ്രം

konnivartha.com: ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം രൂപയും അനുവദിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലാണ് ആരോഗ്യ കേന്ദ്രം. 1961ല്‍ സര്‍ക്കാര്‍ ഡിസ്‌പെന്‍സറി ആയി ആരംഭിച്ച് പിന്നീട് പ്രാഥമിക ആരോഗ്യകേന്ദ്രവും 2009 ല്‍ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി ഉയര്‍ന്നു. 200 ല്‍ അധികം രോഗികള്‍ ദിനവും എത്തുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് എഴിക്കാട് എസ്.സി ഉന്നതി. കുളനട, മെഴുവേലി, ആറന്മുള ഗ്രാമപഞ്ചായത്തിലെ പൊതുജനാരോഗ്യ…

Read More