konnivartha.com: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക‘മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘രേഖ‘ എന്ന ചിത്രത്തിലെ അഭിനയത്തിനു വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജെ. ഗോഡ്ജോ നിർമിച്ചു ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. അറിയിപ്പ് എന്ന സിനിമയ്ക്ക് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പി.പി. കുഞ്ഞികൃഷ്ണൻ മികച്ച സ്വഭാവ നടനായും ‘സൗദി വെള്ളക്ക’യിലെ അഭിനയത്തിന് ദേവി വർമ മികച്ച സ്വഭാവ നടിയായും…
Read More