മാര്‍ച്ച് എട്ടിന് പത്തനംതിട്ടയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു

  konnivartha.com: പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ മേഖലയില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍: 0468 2222745, 9645163769, 9496443878.

Read More