KONNI VARTHA.COM : കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനും ഭിന്നശേഷിക്കാരനുമായ യുവ മാജിക് കലാകാരൻ ആർ.വിഷ്ണുവിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്കാരം .പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകി വരുന്നത്. പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും കാഷ് അവാർഡും അവാർഡ് ഫലകവും സർട്ടിഫിക്കറ്റുകളും കമ്യൂണികേറ്റീവ് ഇംഗ്ലീഷ് പഠനപായ്ക്കേജും അപൂർവ്വയിനം വൃക്ഷത്തൈകളും അടങ്ങുന്നതാണു പുരസ്കാരം. ലോകപ്രശസ്ത മജിഷ്യൻ മുതുകാടിന്റെ ശിഷ്യനും എം.ആര് വിഭാഗത്തില്‍പ്പെട്ട 65 ശതമാനം ഡിസെബിലിറ്റിയുള്ള 21 വയസ്സുകാരനുമായ വിഷ്ണു സ്വന്തം ശാരീരിക പരിമിതികളെ മറികടന്ന് വിദേശരാജ്യങ്ങളിലടക്കം നാലായിരത്തിലധികം മാജിക് ഷോകള്‍ ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട് തിരുമല ചാടിയറയില്‍ ദീപ-രവി ദമ്പതികളുടെ മകനാണ്. സ്പീഡ് കാർട്ടുണിസ്റ്റ് ജിതേഷ്ജി, ആനയടി പ്രസാദ്, അവാർഡ് പദ്ധതിയുടെ സംസ്ഥാന…
Read More