മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി കാവും

  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ പറഞ്ഞു . കല്ലേലി കാവിലെ പത്താമുദയ സാംസ്ക്കാരിക സദസ്സ് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും പുതു തലമുറയ്ക്ക് വേണ്ടി പഴമ നിലനിര്‍ത്തി പ്രകൃതി സംരക്ഷണ പൂജകള്‍ നല്‍കുമ്പോള്‍ അത് മാനവ കുലത്തിന്‍റെ നന്മയിലേക്ക് വെളിച്ചം വീശുന്നു എന്നും ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നു പോകുന്ന അപൂര്‍വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് കല്ലേലി ഊരാളി അപ്പുപ്പന്‍കാവ് എന്നും ചിറ്റയം…

Read More