മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം

മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം konnivartha.com/ കോന്നി :18 മലകളെ ഉണര്‍ത്തി ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് ദീപം പകര്‍ന്നതോടെ അച്ചന്‍കോവില്‍ ശബരിമല ഉള്‍പ്പെടുന്ന 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍വാഴുന്ന കോന്നി കല്ലേലി കാവില്‍ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം കുറിച്ചു . ഭൂമി പൂജ വൃക്ഷ സംരക്ഷണ പൂജ ജല സംരക്ഷണ പൂജ സമുദ്ര പൂജയോടെ കളരി വിളക്ക് തെളിയിച്ചു . മന വിളക്ക് കൊളുത്തി 41 തൃപ്പടിയിലും തേക്കില നാക്ക് നീട്ടിയിട്ട്‌ അതില്‍ നിലവിളക്ക് തെളിയിച്ച് വറ പൊടിയും ചുട്ട കിഴങ്ങ് വിഭവവും വിളമ്പി ആരതി ഉഴിഞ്ഞ് സര്‍വ്വ ചരാചരങ്ങളെയും മഹോത്സവത്തിലേക്ക് വിളിച്ചിരുത്തി . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ തുയിലുണര്‍ത്തി അടുക്കുകള്‍ സമര്‍പ്പിച്ച്‌ പുതുവസ്ത്രവും കറുപ്പ് കച്ചയും ചാര്‍ത്തി പരമ്പില്‍…

Read More