മലയോര പ്രദേശങ്ങള്‍ക്കായി വിവിധ വികസന പദ്ധതികള്‍ നടപ്പാക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം എല്‍ എ

konnivartha.com : കോന്നിയിലെ തേക്കുതോടു പോലുള്ള മലയോര പ്രദേശങ്ങള്‍ക്കായി  വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.   കരിമാന്‍തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തണ്ണിത്തോടുമൂഴി – കരിമാന്‍തോട് റോഡ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ തണ്ണിത്തോടുമൂഴി – കരിമാന്‍തോട് റോഡ് ഉള്‍പ്പെടെ 18 റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.   തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അനിവാര്യമായിരുന്നു ഉന്നത നിലവാരത്തിലുള്ള റോഡ്. സഞ്ചാരയോഗ്യമായ റോഡ് വേണമെന്നുള്ളതായിരുന്നു പ്രദേശവാസികളുടെ ആവശ്യം. അവര്‍ ആഗ്രഹിച്ചതിലും മുകളില്‍ മികച്ച നിലവാരത്തില്‍  റോഡ് നിര്‍മിക്കുവാന്‍  കഴിഞ്ഞു. നാട്ടിലെ ജനങ്ങളും വലിയ പിന്തുണ നല്‍കി.   ചില…

Read More