മലയോര പട്ടയം – കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്‍റെ ഫീൽഡ് പരിശോധനയ്ക്കായുള്ള കേന്ദ്ര സംഘമെത്തി

  റിപ്പോർട്ട് ഈ മാസം തന്നെ സമർപ്പിക്കും. കോന്നി മണ്ഡലത്തിലെ 6000 ത്തോളം കുടുംബങ്ങൾക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ     കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കർഷകർക്ക് പട്ടയ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഫീൽഡ് പരിശോധനയ്ക്കായി കേന്ദ്ര സംഘമെത്തി. ആദ്യ ദിനത്തിൽ കോന്നി നിയോജക മണ്ഡലത്തിൽ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നി, അരുവാപ്പുലം,കലഞ്ഞൂർ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. റിപ്പോർട്ട് ഈ മാസം തന്നെ കൈമാറും. ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ റീജിയണൽ ഓഫീസിലെ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ബി.ജെ. അഞ്ജൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. സ്ഥലപരിശോധനയ്ക്കൊപ്പം ജനപ്രതിനിധികളുടെയും, പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും സ്വീകരിച്ചു. പരിശോധന നടത്താനുള്ള നടപടികൾ വേഗത്തിലാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ…

Read More