മലയാളഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കേണ്ടതിന്‍റെ  ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്ക്: ജില്ലാ കളക്ടര്‍ എ ഷിബു

  മലയാളഭാഷയുടെ പ്രാധാന്യം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്കാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്കു മനസിലാക്കി കൊടുക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ ഉണ്ടാകണം. കാലാനുസൃതമായ മാറ്റങ്ങള്‍ ഭാഷയുടെ പുരോഗതിക്കായി കൈവരിക്കണം. ഇതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും മലയാള ഭാഷാ വാരാഘോഷം ആചരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ രശ്മിമോള്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളത്തിന്റെ ആദിമപ്രഭവങ്ങള്‍ – ചില വിചാരങ്ങള്‍ എന്ന വിഷയത്തില്‍ ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്…

Read More