മലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.   മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തില്‍ പോലീസിന്റെ സേവനങ്ങളെ നാട് നന്ദിയോടെ സ്മരിക്കുകയാണ്. അത്തരം പ്രവര്‍ത്തികളൊക്കെ പോലീസിന് സല്‍പ്പേര് സമ്പാദിക്കാന്‍ ഇടയായി. ഏത് തരത്തിലുള്ള വെല്ലുവിളികളും സമചിത്തതയോടെയാണ് പോലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവില്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുന്നുണ്ട്. മാത്രമല്ല ശരിയായ ദിശയില്‍ തന്നെയാണ് എല്ലാ പ്രശ്നങ്ങളേയും സര്‍ക്കാരും പോലീസ് സേനയും നേരിടുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പോലീസിന് ഇനിയും കഴിയട്ടെയെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍…

Read More